Malayalam – Daily

മേടം

നിങ്ങളുടെ കുടുംബത്തിന്റെ നന്മയ്ക്കായി നിങ്ങൾ നിങ്ങളുടെ സന്തോഷം ത്യജിക്കും. എന്നാൽ അത് ഒരുതരത്തിലുള്ള താത്പര്യങ്ങളും പ്രതീക്ഷകളും ഇല്ലാത്തവയായിരിക്കണം. നിങ്ങൾ നിങ്ങളുടെ അവസരങ്ങൾ നന്നായി ഉപയോഗിച്ചാൽ നിങ്ങൾ ഇന്ന് കുറച്ച് അധികം രൂപ സമ്പാദിക്കും. മുൻഗാമികളുടെ സ്വത്ത് പാരമ്പര്യമായി കൈമാറുന്നത് സംബന്ധിച്ച വാർത്ത കുടുംബത്തെ ആകമാനം സന്തോഷഭരിതമാക്കും. നിങ്ങളുടെ രതിജന്യമായ ഭ്രമകല്പനകളെ കുറിച്ച് ഇനി സ്വപ്നം കാണേണ്ടതില്ല; അവ ഇന്ന് സാധ്യമായി മാറിയേക്കും. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നീങ്ങാത്ത ദിവസങ്ങളിൽ ഒന്നാണ് ഇന്ന്. ദീർഘ നാളുകൾക്ക് ശേഷം, നിങ്ങളുടെ പ്രണയിനിയിൽ നിന്നും സുഖകരവും ഊഷ്മളവുമായ ആലിംഗനം നിങ്ങൾക്ക് ലഭിക്കും.

ഇടവം

നിങ്ങളുടെ ശാരീരിക ഓജസ്സ് നിലനിർത്തുന്നതിനായി കായികമത്സരങ്ങളിൽ സമയം ചിലവഴിക്കുവാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിപരമായി ചിന്തിക്കുവാനുള്ള നിങ്ങളുടെ കഴിവിനെ നശിപ്പിക്കും. കുടുംബപരമായ ചില പ്രശ്നങ്ങൾ കുടുംബത്തിന്റെ് സമാധാനപരവും ആരോഗ്യപരവുമായ അന്തരീക്ഷത്തെ താറുമാറാക്കും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മാനസ്സികാവസ്ഥ മനസ്സിലാക്കുക. ഒരു സാഹചര്യത്തിൽ നിന്നും നിങ്ങൾ ഓടിയൊളിക്കുകയാണെങ്കിൽ-കഴിയുന്നത്ര രൂക്ഷമായ രീതിയിൽ അത് നിങ്ങളെ പിന്തുടരും. വിവാഹം ലൈംഗികതയ്ക്കു വേണ്ടിയുള്ളതാണെന്ന് പറയുന്നവർ, കള്ളം പറയുകയാണ്. കാരണം ഇന്ന്, യഥാർത്ഥ പ്രണയം എന്തെന്ന് നിങ്ങൾ അറിയും.

 മിഥുനം

അനുകൂലമായ ദിവസമാണ് കൂടാതെ ഏറെ കാലമായുള്ള രോഗത്തിൽനിന്നും നിങ്ങൾക്ക് ആശ്വാസം ലഭിച്ചേക്കാം. കൂട്ടമായി പങ്കുകൊള്ളുന്നത് വിനോദകരവും എന്നാൽ ചിലവേറിയതും ആയിരിക്കും- പ്രത്യേകിച്ച് മറ്റുള്ളവർക്കു വേണ്ടി ചിലവാക്കുന്നത് നിങ്ങൾ നിറുത്തിയില്ലെങ്കിൽ. ഓഫീസിലെ മാനസിക പിരിമുറുക്കം വീട്ടിലേക്കു കൊണ്ടുവരരുത്. അത് നിങ്ങളുടെ കുടുംബത്തിന്റെി സന്തോഷം നശിപ്പിച്ചേക്കും. ഓഫീസിലെ പ്രശ്നങ്ങൾ അവിടെ തന്നെ കൈകാര്യം ചെയ്യുകയും കുടുംബജീവിതം ആസ്വദിക്കുകയും ചെയ്യുക. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അഭാവം വളരെയധികം അനുഭവപ്പെടും. നിങ്ങളുടെ ഫലിത സ്വഭാവമാണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്. നിങ്ങളുടെ പങ്കാളി നിങ്ങളെ സംശയിക്കും, ഇത് നിങ്ങളുടെ ദിവസം കുറച്ച് അസ്വസ്ഥമാക്കും

കര്ക്കിടകം

നിങ്ങളുടെ വിദ്വേഷത്തെ നശിപ്പിക്കുന്നതിനായി ഐക്യതാപ്രകൃതം വളർത്തിയെടുക്കുക എന്തെന്നാൽ സ്നേഹത്തെക്കാൾ ശക്തിയുള്ള അത് നിങ്ങളുടെ ശരീരത്തിൽ ദോഷകരമായി ബാധിക്കും. നന്മയേക്കാൾ വേഗത്തിൽ തിന്മ വിജയഭേരി മുഴക്കുമെന്ന് ഓർക്കുക. സ്ഥാവരവസ്തുക്കളുടെ വ്യാപാരത്തിൽ ധാരാളം പണം നിക്ഷേപിക്കേണ്ടി വന്നേക്കാം. കാല്പനികതയുടെ പുറകെ പായരുത് കൂടാതെ യാഥാർത്ഥ്യമായിരിക്കുവാൻ ശ്രമിക്കുക-നിങ്ങളുടെ സുഹൃത്തുക്കളുമായി കുറച്ചു സമയം ചിലവഴിക്കുക-എന്തെന്നാൽ അത് നല്ല ലോകം ഉളവാക്കും. ഇന്നത്തെ കാല്പനികപ്രണയത്തിനായി സങ്കീർണ്ണജീവിതം ഒഴിവാക്കുക. നീക്കങ്ങൾ ജാഗരൂകമായിരിക്കേണ്ട ദിവസം-ഹൃദയത്തേക്കാൾ ഉപരി നിങ്ങളുടെ ബുദ്ധി ആവശ്യമാകുന്നു. ഏറെ കാലമായി നിങ്ങളുടെ വൈവാഹിക ജീവിതത്തെ ജോലി സമ്മർദ്ദം പ്രതിബന്ധപ്പെടുത്തുകയായിരുന്നു. എന്നാൽ ഇന്ന്, എല്ലാ ആവലാതികളും ഇല്ലാതാകും.

ചിങ്ങം

നിങ്ങളുടെ മുൻകോപം നിങ്ങളെ കൂടുതൽ പ്രശ്നത്തിലാക്കും. പണമിടപാട് കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധയും ജാഗ്രതയും ഉണ്ടായിരിക്കണം എന്നതാണ് സന്ദർഭത്തിന് അനുയോജ്യമായ വാക്ക്. ഒരു അയൽക്കാരനുമായുള്ള വഴക്ക് നിങ്ങളുടെ മനസുഖം കെടുത്തും. പക്ഷെ നിങ്ങൾ സംയമനം കൈവെടിയരുത് കാരണം അത് എരിതീയിൽ എണ്ണ ഒഴിക്കുകയേയുള്ളു. നിങ്ങൾ സഹകരിച്ചില്ലെങ്കിൽ നിങ്ങളോട് ആർക്കും വഴക്കിടാൻ കഴിയുകയില്ല. ബന്ധങ്ങൾ ഹൃദ്യമായി നിലനിർത്തുവാൻ ശ്രമിക്കുക. വളരെ നാളായി നിലനിൽക്കുന്ന നിങ്ങളുടെ വഴക്ക് ഇന്ന് പരിഹരിക്കുക എന്തെന്നാൽ നാളത്തേക്ക് അത് ഒരുപാട് വൈകിപോയേക്കാം. രഹസ്യ ശത്രുക്കൾ നിങ്ങളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുവാൻ അത്യുത്സാഹം കാണിക്കും. പങ്കാളിയുടെ ധാർഷ്ട്യത ദിവസം മുഴുവനും നിങ്ങളെ അസ്വസ്ഥനാക്കിയേക്കും.

കന്നി

നിങ്ങളുടെ ശക്തമായ ഉല്പതിഷ്ണുതയും ഭയരാഹിത്യവും മാനസിക കഴിവുകളുടെ ശക്തി വളരെയധികം വർദ്ധിപ്പിക്കും. ഈ സംവേഗശക്തി നിലനിർത്തുക എങ്കിൽ ഏത് സാഹചര്യവും നിയന്ത്രണത്തിലാക്കുവാൻ അത് നിങ്ങളെ ശക്തിപ്പെടുത്തും. സാമ്പത്തിക നേട്ടം-ഇന്ന് പ്രതീക്ഷിച്ചിരുന്നത്-വൈകിയേക്കും. കുടുംബാംഗങ്ങളോടൊത്ത് ശാന്തിയും സമാധാനവുമായ ദിവസം ആസ്വദിക്കുക-ആളുകൾ പ്രശ്നങ്ങളുമായി നിങ്ങളെ സമീപിച്ചാൽ-അവരെ തിരസ്കരിക്കുക കൂടാതെ അത് നിങ്ങളുടെ മനസ്സിനെ അലട്ടാതിരിക്കുവാനും ശ്രദ്ധിക്കുക. സന്തോഷങ്ങൾക്കായി പുതിയ ബന്ധങ്ങളിലേക്ക് ഉറ്റുനോക്കുക. അഥവ ഒരു വാദപ്രതിവാദത്തിലേക്ക് നിങ്ങൾ തള്ളിവിടപ്പെട്ടാൽ പരുക്കൻ വിമർശനങ്ങൾ നടത്താതിരിക്കുവാൻ ശ്രദ്ധിക്കുക. ആലിംഗനത്തിന്റെ ആരോഗ്യപരമായ ഗുണങ്ങൾ നിങ്ങൾ അറിയുവാൻ പോകുന്നു. നിങ്ങളുടെ പങ്കാളിയിൽ നിന്നും ഇന്ന് നിങ്ങൾക്ക് ധാരാളം ലഭിക്കും.

തുലാം

പരീക്ഷ നല്ലതുപോലെ എഴുതുവാൻ സാധിച്ചില്ലായെങ്കിലും നിങ്ങൾ നിങ്ങളുടെ കുട്ടിയെ ശാസിക്കരുത്. മറിച്ച് നിങ്ങൾ അവനെ അടുത്ത തവണ നല്ലതുപോലെ എഴുതുവാനായി പ്രോത്സാഹിപ്പിക്കണം. സ്ഥാവരവസ്തുക്കളുടെയും സാമ്പത്തികത്തിന്റെലയും ഇടപാടുകൾക്ക് നല്ല ദിവസം. കുടുംബ ഉത്തരവാധിത്വങ്ങൾ കുന്നുകൂടും-നിങ്ങളുടെ മനസിന് പിരിമുറുക്കം കൊണ്ടുവരും. നിങ്ങളുടെ പ്രണയ പങ്കാളിയുടെ പുതിയ ആശ്ചര്യകരമായ വശം നിങ്ങൾക്ക് കാണുവാൻ കഴിയും. തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കരുത് പിന്നീടുള്ള ജീവിതത്തിൽ നിങ്ങൾക്ക് പശ്ചാത്തപിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ ഇന്ന് തികച്ചും ആവേശകരമായ കാര്യങ്ങൾ ചെയ്യും

വൃശ്ചികം

തികഞ്ഞ സന്തോഷവും ആനന്ദവും ലഭിക്കും- എന്തെന്നാൽ നിങ്ങൾ ജീവിതത്തെ പൂർണ്ണമായി ആഘോഷിക്കുന്നു. വസ്തു ഇടപാടുകൾ സാക്ഷാത്കരിക്കപ്പെടുകയും അതിശയകരമായ നേട്ടം നൽകുകയും ചെയ്യും. കുടുംബത്തിന്റെത സമ്മർദ്ധം ഗൗരവമായി എടുക്കേണ്ടതാണ്. എന്നാൽ അനാവശ്യ വേവലാധി മനസിന്റെപ സമ്മർദ്ദം ഉയർത്തുകയേ ഉള്ളു. മറ്റ് അംഗങ്ങളുടെ സഹായത്തോടെ എത്രയും പെട്ടെന്ന് പരിഹരിക്കുവാൻ ശ്രമിക്കുകയും ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുവാൻ നിങ്ങളെ അതിതുഷ്ടിപ്പെടുത്തുകയും ചെയ്യുക. നിങ്ങൾ സ്നേഹിക്കുന്നവരുടെ വിമർശനങ്ങളാൽ നിങ്ങൾ വളരെ വികാരഭരിതനാകും-നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുകയും കൂടാതെ സാഹചര്യം വഷളാക്കുന്ന വിധത്തിൽ ഒന്നും തന്നെ ചെയ്യാതിരിക്കുകയും ചെയ്യുക. യാത്ര-വിനോദത്തിനും ഒത്തുച്ചേരലിനുമായുള്ളത് ഇന്ന് നിങ്ങളുടെ കാര്യവിവരപ്പട്ടികയിൽ ഉണ്ടാകും. നിങ്ങളുടെ പങ്കാളി നിങ്ങളെ പുറത്തുപോകുവാനായി നിർബന്ധിക്കും, നിങ്ങൾ അതിനുള്ള മാനസികാവസ്ഥയിലല്ലെങ്കിൽകൂടി അല്ലെങ്കിൽ മറിച്ച്, ഇത് നിങ്ങളെ ആത്യന്തികമായി അസ്വസ്ഥനാക്കും.

ധനു

കളികളിൽ പങ്കെടുക്കുന്നതും മറ്റ് പുറത്തുള്ള പ്രവർത്തികളും നിങ്ങളെ പാഴായ ഊർജ്ജം സ്വരൂപിക്കുവാൻ സഹായിക്കും. ചില പ്രധാന പദ്ധതികൾ നടപ്പിലാക്കുന്നത് പുതിയ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. സുഹൃത്തുക്കളുമായി കൂടുതൽ മുഴുകിയിരിക്കുന്നതിനാലും വീട്ടിലോ അല്ലെങ്കിൽ പഠനത്തിലോ ശ്രദ്ധ കുറയുന്നതിനാലോ കുട്ടികൾക്ക് ചില അസംതൃപ്തികൾ ഉണ്ടായേക്കാം. ഇന്ന് അനുഗ്രഹിക്കപ്പെടും. ദ്രുതഗതിയിൽ പ്രവർത്തിക്കുവാനുള്ള നിങ്ങളുടെ കഴിവ് നിങ്ങൾക്ക് അംഗീകാരം കൊണ്ടുവരും. ഇന്ന്, നിങ്ങളുടെ പങ്കാളിയുമായുള്ള പിണക്കത്താൽ നിങ്ങളുടെ വിവാഹ ബന്ധം ദുർബലമായെന്ന് വൈകാരികമായി നിങ്ങൾക്ക് അനുഭവപ്പെടും.

മകരം

മനസമാധാനത്തിനായി നിങ്ങളുടെ സമ്മർദ്ധം പരിഹരിക്കുക. പണം സമ്പാദിക്കുവാനുള്ള പുതു അവസരം ഫലവത്തായിരിക്കും. കുടുംബപരമായി ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കുവാനുള്ള സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ അംഗങ്ങളുടെ സഹായത്താൽ ഇവ പരിഹരിക്കുവാൻ സാധിക്കും. ഇതെല്ലാം ജീവിതത്തിന്റെഅ ഭാഗമാണ്. ആർക്കും ഇതിൽ നിന്നും രക്ഷപ്പെടുവാൻ സാധിക്കുകയില്ല. എല്ലാവർക്കും എല്ലാസമയവും സൂര്യപ്രകാശമോ അല്ലെങ്കിൽ കറുത്ത് ഇരുണ്ട മേഘങ്ങളോ ഉണ്ടായെന്ന് വരില്ല. ഉയർന്ന വികാരപ്രകടനങ്ങൾ നിങ്ങളുടെ ദിവസം നശിപ്പിച്ചേക്കും-പ്രത്യേകിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവർ മറ്റുള്ളവരോട് കൂടുതൽ സൗഹാർദ്ദം കാട്ടുമ്പോൾ. ധർമ്മവും സാമൂഹികവുമായ പ്രവർത്തനങ്ങൾ നിങ്ങളെ ഇന്ന് ആകർഷിക്കും-കുലീനമായ കാര്യങ്ങൾക്കായി നിങ്ങൾ സമയം ചിലവഴിച്ചാൽ നിങ്ങൾക്ക് വളരെയധികം വ്യത്യാസങ്ങൾ ഉണ്ടാക്കുവാൻ കഴിയും. പുറത്തു നിന്നുള്ളവരുടെ ഇടപെടലിനു പുറമെ, നിങ്ങളുടെ ജീവിത പങ്കാളി സാധ്യമാകും വിധമെല്ലാം നിങ്ങളെ പിന്താങ്ങും.

കുംഭം

പ്രായംചെന്ന ആളുകൾ അവരുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അനുമാനങ്ങൾ അപകടകരങ്ങളാണ്- ആയതിനാൽ എല്ലാ നിക്ഷേപങ്ങളും പരമാവധി ശ്രദ്ധയോടുകൂടി മാത്രമേ ചെയ്യാവൂ. പഠന ചിലവിൽ പുറത്തുള്ള പ്രവർത്തികളിൽ കൂടുതലായി മുഴുകുന്നത് മാതാപിതാക്കളുടെ കോപം ക്ഷണിച്ചുവരുത്തിയേക്കും. കളികൾ പോലെതന്നെ തൊഴിൽ ആസൂത്രണം ചെയ്യുന്നതും പ്രധാനമാണ്. നിങ്ങളുടെ മാതാപിതാക്കളെ പ്രീതിപ്പെടുത്തുവാനായി രണ്ടും സമതുലിതമായി കൊണ്ടുപോകുന്നതായിരിക്കും നല്ലത്. പുതിയ പ്രണയം ചിലർക്ക് അവരുടെ താത്പര്യങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും കൂടാതെ സന്തോഷദായകമാക്കുകയും ചെയ്യും. സാധനങ്ങൾ വാങ്ങലും മറ്റ് പ്രവർത്തികളും ഈ ദിവസത്തിന്റെു മിക്കവാറും സമയം നിങ്ങളെ തിരക്കിലാക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്നും നിങ്ങൾക്ക് പ്രത്യേക ശ്രദ്ധ ലഭിക്കുമെന്ന് കാണുന്നു.

മീനം

നിങ്ങളുടെ ശരീരഭാരം ശ്രദ്ധിക്കുക കൂടാതെ അതിഭക്ഷണം കഴിക്കുന്നതിൽ മുഴുകരുത്. നിങ്ങളുടെ വാസസ്ഥലത്തെ സംബന്ധിച്ചുള്ള നിക്ഷേപങ്ങൾ ലാഭകരമായിരിക്കും. അകന്ന ബന്ധുവിൽ നിന്നുള്ള അപ്രതീക്ഷിതമായ നല്ല വാർത്തകൾ മുഴുവൻ കുടുംബത്തിലും സന്തോഷകരമായ നിമിഷങ്ങൾ കൊണ്ടുവരും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ തെറ്റുകൾ കണ്ടുപിടിക്കുവാനായി സമയം പാഴാക്കരുത്. യാത്ര ചെയ്യുവാൻ പറ്റിയ നല്ല ദിവസമല്ല. നിങ്ങളുടെ വിവാഹജീവിതത്തിലെ ഏറ്റവും കഠിനകരമായ ദിവസങ്ങളിൽ ഒന്നായിരിക്കും ഇത്, ആയതിനാൽ, ജാഗ്രതയോടെ ഇരിക്കുക.