Malayalam – Daily

മേടം

നിങ്ങളുടെ കുടുംബത്തിന്റെ നന്മയ്ക്കായി നിങ്ങൾ നിങ്ങളുടെ സന്തോഷം ത്യജിക്കും. എന്നാൽ അത് ഒരുതരത്തിലുള്ള താത്പര്യങ്ങളും പ്രതീക്ഷകളും ഇല്ലാത്തവയായിരിക്കണം. ഇന്ന് വെറുതെ ഇരിക്കാതെ-നിങ്ങളുടെ വരുമാന ശക്തി മെച്ചപ്പെടുത്തുന്ന-ഏതിലെങ്കിലും എന്തുകൊണ്ട് ഏർപ്പെടുന്നില്ല. കുടുംബാംഗങ്ങളുടെ സഹായത്താൽ നിങ്ങളുടെ ആവശ്യങ്ങളൊക്കെ സാധിക്കപ്പെടും. നിങ്ങളുടെ രതിജന്യമായ ഭ്രമകല്പനകളെ കുറിച്ച് ഇനി സ്വപ്നം കാണേണ്ടതില്ല; അവ ഇന്ന് സാധ്യമായി മാറിയേക്കും. യാത്ര-വിനോദത്തിനും ഒത്തുച്ചേരലിനുമായുള്ളത് ഇന്ന് നിങ്ങളുടെ കാര്യവിവരപ്പട്ടികയിൽ ഉണ്ടാകും. ദീർഘ നാളുകൾക്ക് ശേഷം, നിങ്ങളുടെ പ്രണയിനിയിൽ നിന്നും സുഖകരവും ഊഷ്മളവുമായ ആലിംഗനം നിങ്ങൾക്ക് ലഭിക്കും.

ഇടവം

നിങ്ങളുടെ ശാരീരിക ഓജസ്സ് നിലനിർത്തുന്നതിനായി കായികമത്സരങ്ങളിൽ സമയം ചിലവഴിക്കുവാനുള്ള സാധ്യതയുണ്ട്. അധിക പണം സമ്പാദിക്കുന്നതിനായി നിങ്ങളുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തുക. നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ ശ്രദ്ധയും നിങ്ങൾക്ക് ലഭിക്കുന്നതുമൂലം മഹത്തായ ദിവസം-നിങ്ങൾക്ക് മുന്നിൽ കുറെ കാര്യങ്ങളുണ്ട് കൂടാതെ അതിൽ ഏതിനെയാണ് ആദ്യം പിന്തുടരേണ്ടത് എന്ന് തീരുമാനിക്കുന്നതിൽ നിങ്ങൾക്ക് വൈഷമ്യം ഉണ്ടാകും. ഇന്ന്, നിങ്ങളുടെ ഹൃദയഭാജനം നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കും. ഒരു സാഹചര്യത്തിൽ നിന്നും നിങ്ങൾ ഓടിയൊളിക്കുകയാണെങ്കിൽ-കഴിയുന്നത്ര രൂക്ഷമായ രീതിയിൽ അത് നിങ്ങളെ പിന്തുടരും. നല്ല ഭക്ഷണം, പ്രണയാത്മകമായ നിമിഷങ്ങൾ; എല്ലാം നിങ്ങൾക്കായി ഇന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നു.

മിഥുനം

സാമൂഹിക ജീവിതത്തെ സംബന്ധിച്ച് ആരോഗ്യത്തിന് മുൻഗണന നൽകണം. ചിലവുകൾ നിയന്ത്രിക്കുക കൂടാതെ ഇന്ന് അമിതമായി ചിലവഴിക്കാതിരിക്കുവാനും ശ്രമിക്കുക. കുടുംബ ചടങ്ങുകൾ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കും. എന്നാൽ നിങ്ങൾ സൂക്ഷിച്ചുവേണം തിരഞ്ഞെടുക്കേണ്ടത്. നല്ല സുഹൃത്തുക്കൾ എന്നാൽ നിങ്ങൾ എപ്പോഴും നിലനിർത്തുവാൻ ആഗ്രഹിക്കുന്ന സമ്പത്താണ്. ഇന്ന്, നിങ്ങളും നിങ്ങളുടെ പ്രണയ പങ്കാളിയും പ്രണയത്തിന്റെ സമുദ്രത്തിലൂടെ കടക്കുകയും, പ്രണയത്തിന്റെ ഉന്നതങ്ങൾ അനുഭവിക്കുകയും ചെയ്യും. ഏതെങ്കിലും യാത്രാ പദ്ധതികൾ ഉണ്ടെങ്കിൽ-നിങ്ങളുടെ പട്ടികയിലെ അവസാന നിമിഷ മാറ്റങ്ങൾ മൂലം നീട്ടിവയ്ക്കപ്പെട്ടേക്കാം. ഇന്ന്, നിങ്ങളുടെ പങ്കാളി പ്രണയത്തിന്റേയും അനുഭൂതിയുടേയും വ്യത്യസ്ത ലോകങ്ങളുടെ വ്യവഹാര മണ്ഡലങ്ങളിലൂടെ നിങ്ങളെ കൊണ്ടുപോകും.

കര്‍ക്കിടകം

അനാവശ്യമായി നിങ്ങളെ കുറ്റപ്പെടുത്തുന്നത് ഉത്സാഹം കുറച്ചേക്കാം. ധനപരമായ നേട്ടം ഒന്നിലധികം സ്രോതസ്സിൽ നിന്നും ഉണ്ടാകും. കാല്പനികതയുടെ പുറകെ പായരുത് കൂടാതെ യാഥാർത്ഥ്യമായിരിക്കുവാൻ ശ്രമിക്കുക-നിങ്ങളുടെ സുഹൃത്തുക്കളുമായി കുറച്ചു സമയം ചിലവഴിക്കുക-എന്തെന്നാൽ അത് നല്ല ലോകം ഉളവാക്കും. ഇന്നത്തെ കാല്പനികപ്രണയത്തിനായി സങ്കീർണ്ണജീവിതം ഒഴിവാക്കുക. മിക്ക കാര്യങ്ങളും നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ നടക്കുന്ന തിളങ്ങുന്നതും ആഹ്ലാദം നിറഞ്ഞതുമായ ദിവസം. ഏറെ കാലമായി നിങ്ങളുടെ വൈവാഹിക ജീവിതത്തെ ജോലി സമ്മർദ്ദം പ്രതിബന്ധപ്പെടുത്തുകയായിരുന്നു. എന്നാൽ ഇന്ന്, എല്ലാ ആവലാതികളും ഇല്ലാതാകും.

ചിങ്ങം

സമ്മർദ്ദം ഒഴിവാക്കുവാനായി സാന്ത്വനം നൽകുന്ന ഏതെങ്കിലും സംഗീതം കേൾക്കുക. നിങ്ങളുടെ ചിലവ് നിയന്ത്രിക്കുവാൻ ശ്രമിക്കുക- കൂടാതെ ഏറ്റവും ആവശ്യമായ സാധനങ്ങൾ മാത്രം ഇന്ന് വാങ്ങുക. നിങ്ങൾ കുട്ടികളോട് കർക്കശമായി ഇടപെടുന്നത് അവരെ അസ്വസ്ഥരാക്കും.നിങ്ങൾ സ്വയം നിയന്ത്രിക്കേണ്ടത് ആവശ്യമാണ് കൂടാതെ അത് നിങ്ങൾക്കിടയിടയിൽ ഒരു അതിർവരമ്പ് സൃഷ്ടിക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്ന് ഓർക്കണം. ഏകപക്ഷീയമായ പ്രേമബന്ധത്തിൽ സമയം പാഴാക്കരുത്. ധർമ്മവും സാമൂഹികവുമായ പ്രവർത്തനങ്ങൾ നിങ്ങളെ ഇന്ന് ആകർഷിക്കും-കുലീനമായ കാര്യങ്ങൾക്കായി നിങ്ങൾ സമയം ചിലവഴിച്ചാൽ നിങ്ങൾക്ക് വളരെയധികം വ്യത്യാസങ്ങൾ ഉണ്ടാക്കുവാൻ കഴിയും. യഥാർത്ഥത്തിൽ നിങ്ങളുടെ പങ്കാളിക്ക് കുറച്ച് ശ്രദ്ധ ആവശ്യമാണ്; ഇത് കാരണം വീട്ടിൽ നിങ്ങൾക്ക് പ്രയാസമരമായ സമയം അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

കന്നി

നിങ്ങളുടെ തുറന്നതും ഭയരഹിതവുമായ കാഴ്ച്ചപ്പാടുകൾ നിങ്ങളുടെ സുഹൃത്തിന്റെ പൊങ്ങച്ചത്തിന് ക്ഷതം ഏൽപ്പിക്കും. സാമ്പത്തിക നേട്ടം-ഇന്ന് പ്രതീക്ഷിച്ചിരുന്നത്-വൈകിയേക്കും. വ്യക്തിഗത പ്രശ്നങ്ങൾ വേർതിരിക്കുന്നതിനുള്ള നിങ്ങളുടെ സമീപനങ്ങളിൽ ഉദാരത കാട്ടുക, എന്നാൽ നിങ്ങളെ സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നവരെ വേദനിപ്പിക്കുന്നത് തടയുന്നതിനായി നിങ്ങളുടെ നാവിനെ സൂക്ഷിക്കുക. പ്രണയ ബന്ധത്തിൽ നിങ്ങളെ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ആശന്വിനിമയം ഇന്നത്തെ നിങ്ങളുടെ ശക്തമായ വിഷയം ആണ്. ഇന്ന് അവൻ/അവളുമായി എന്തെങ്കിലും പങ്കുവയ്ക്കുവാൻ മറന്നു എന്ന കാരണത്താൽ നിങ്ങളുടെ പങ്കാളി നിങ്ങളുമായി വഴക്കിടും.

തുലാം

നിങ്ങളുടെ മനസ്സ് നല്ല കാര്യങ്ങളെ സ്വീകരിക്കും. അമിതചിലവും ഉറപ്പില്ലാത്ത സാമ്പത്തിക പദ്ധതികളും ഒഴിവാക്കുക. നിങ്ങളുടെ വീണ്ടു വിചാരമില്ലാത്ത പെരുമാറ്റത്താൽ കുടുംബാംഗങ്ങൾ അസ്വസ്ഥരാകും. പ്രണയ ജീവിതം പ്രതീക്ഷ കൊണ്ടുവരും. ഇന്ന് ആളുകൾ നിങ്ങളെ അഭിനന്ദിക്കും- നിങ്ങൾ എല്ലായ്പ്പോഴും കേൾക്കുവാൻ ആഗ്രഹിച്ചിരുന്നത് എന്താണോ അത്. പ്രണയ ഗാനങ്ങൾ, സുരഭിലമായ ദീപം, നല്ല ഭക്ഷണം, ചില പാനീയങ്ങൾ; ഈ ദിവസം നിങ്ങളുടെ പങ്കാളിയോടൊപ്പം ഇവയ്ക്കു വേണ്ടിയുള്ളതാണ്.

വൃശ്ചികം

ചില മാനസ്സിക സമ്മർദ്ദം ഒഴിച്ചാൽ ആരോഗ്യം നല്ലതായിരിക്കും. ദിവസത്തിനായി ജീവിക്കുന്നതും കൂടാതെ വിനോദങ്ങൾക്കായി ധാരാളം ചിലവഴിക്കുന്ന പ്രവണതയും സൂക്ഷിക്കുക. ഭാര്യയുമായുള്ള നിങ്ങളുടെ ബന്ധം ഐക്യതയോടെ നിലനിർത്തുവാൻ പറ്റിയ ഏറ്റവും നല്ല ദിവസം. ഒരു കുടുംബത്തിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ട് പേരും അവരുടെ ബന്ധത്തിൽ കൂടുതലായി പ്രണയവും വിശ്വാസവും പൂർണ്ണമായി അർപ്പിക്കണം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനും സൃഷ്ടിപരമായ രീതിയിൽ ആശയവിനിമയം നടത്തുവാനും തയ്യാറായിരിക്കണം. നിങ്ങൾ സ്നേഹിക്കുന്നവരുടെ വിമർശനങ്ങളാൽ നിങ്ങൾ വളരെ വികാരഭരിതനാകും-നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുകയും കൂടാതെ സാഹചര്യം വഷളാക്കുന്ന വിധത്തിൽ ഒന്നും തന്നെ ചെയ്യാതിരിക്കുകയും ചെയ്യുക. അഥവ യാത്ര ചെയ്യേണ്ടി വന്നാൽ പ്രധാനപ്പെട്ട രേഖകൾ എല്ലാം എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളെ പുറത്തുപോകുവാനായി നിർബന്ധിക്കും, നിങ്ങൾ അതിനുള്ള മാനസികാവസ്ഥയിലല്ലെങ്കിൽകൂടി അല്ലെങ്കിൽ മറിച്ച്, ഇത് നിങ്ങളെ ആത്യന്തികമായി അസ്വസ്ഥനാക്കും.

ധനു

അമിതഭോജനവും കലോറി കൂടിയ ആഹാരവും ഒഴിവാക്കേണ്ടതാണ്. നിക്ഷേപങ്ങൾ ദീർഘകാല വീക്ഷണത്തോടുകൂടി ആയിരിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ ഗൃഹാന്തരീക്ഷത്തിൽ നിങ്ങൾ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാക്കും. പ്രണയസുഖം അനുഭവിക്കും. ദ്രുതഗതിയിൽ പ്രവർത്തിക്കുവാനുള്ള നിങ്ങളുടെ കഴിവ് നിങ്ങൾക്ക് അംഗീകാരം കൊണ്ടുവരും. ഈ ദിവസം നിങ്ങളുടെ വിവാഹ ജീവിതത്തിലെ മികച്ച ദിവസങ്ങളിൽ ഒന്നായി മാറും.

മകരം

ക്ഷീണിച്ച ശരീരം മനസ്സിനെ തളർത്തുന്നു എന്നതിനാൽ ആരോഗ്യം മെച്ചപ്പെടുത്തുക. മറ്റുള്ളവരെ കാണിക്കുവാനായി അമിതമായി ചിലവാക്കരുത്. നിങ്ങളുടെ കുടുംബത്തിന്റെത ഐശ്വര്യത്തിനായി കഠിനാധ്വാനം ചെയ്യുക. നിങ്ങളുടെ പ്രവർത്തികൾ സ്നേഹത്താലും അനുകൂല ചിന്താഗതിയാലും അർപ്പിതമായിരിക്കണം അല്ലാതെ അത്യാർത്തിയാൽ ആകരുത്. ഉയർന്ന വികാരപ്രകടനങ്ങൾ നിങ്ങളുടെ ദിവസം നശിപ്പിച്ചേക്കും-പ്രത്യേകിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവർ മറ്റുള്ളവരോട് കൂടുതൽ സൗഹാർദ്ദം കാട്ടുമ്പോൾ. സഹായത്തിനായി നിങ്ങളിലേക്ക് നോക്കുന്നവരോട് നിങ്ങൾ ചുമതലകൾ ഏറ്റെടുക്കും. പുറത്തു നിന്നുള്ളവരുടെ ഇടപെടലിനു പുറമെ, നിങ്ങളുടെ ജീവിത പങ്കാളി സാധ്യമാകും വിധമെല്ലാം നിങ്ങളെ പിന്താങ്ങും.

കുംഭം

സവിശേഷമായ വിശ്വാസവും ബുദ്ധിക്ഷമതയും പ്രകൃതി നിങ്ങൾക്ക് സമ്മാനിച്ചിട്ടുണ്ട്- അതിനാൽ അത് പരമാവധി ഉപയോഗിക്കുക. നിങ്ങൾക്ക് വളരെയെളുപ്പം മൂലധനം സ്വരൂപിക്കുവാനും-പുറത്ത് കടമായിട്ടുള്ളവ ശേഖരിക്കുവാനും-അല്ലെങ്കിൽ പുതിയ പദ്ധതികളിൽ പ്രവർത്തിക്കുന്നതിനായി നിക്ഷേപങ്ങൾ ചോദിക്കുവാനും കഴിയും കുടുംബ ജീവിതം സമാധാനപരവും മനോഹരവും ആയിരിക്കും. നിങ്ങളുടെ പ്രണയിനി അതിനിയതമായി പെരുമാറുന്നതിനാൽ ഇന്ന് പ്രണയം പുറകിലേക്ക് പോകാം. നിങ്ങളെ വഴിതെറ്റിച്ചേക്കാവുന്നതും അല്ലെങ്കിൽ ദോഷകരമായി തീരാവുന്ന വിവരങ്ങൾ നൽകുകയും ചെയ്യുന്ന വ്യക്തികളെ സൂക്ഷിക്കുക. ധാരാളം പ്രതീക്ഷകൾ ഇന്ന് നിങ്ങളുടെ വൈവാഹിക ജീവിതത്തെ ദുഖത്തിലേക്ക് നയിക്കും.

മീനം

നിങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു സുഹൃത്തിന്റെവ സഹായം തേടുക. കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഓർത്ത് ക്ഷോപം കൊള്ളുന്നതു വഴി നിങ്ങളുടെ മാനസ്സികവും ശാരീരികവുമായ ഊർജ്ജം നഷ്ടപ്പെടുത്താം എന്നല്ലാതെ വേറെ യാതൊരു പ്രയോജനവും ഇല്ല. നിങ്ങളുടെ ആത്മാർപ്പണവും കഠിനാധ്വാനവും ശ്രദ്ധിക്കപ്പെടുകയും അത് ഇന്ന് നിങ്ങൾക്ക് ചില സാമ്പത്തിക പുരസ്കാരങ്ങൾ കൊണ്ടുവരുകയും ചെയ്യും. സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിങ്ങൾക്ക് പ്രോത്സാഹനം നൽകും. പ്രണയത്തിന്‍റെ നിർവൃതി അനുഭവിക്കുവാനായി ആരെയെങ്കിലും കണ്ടുപിടിക്കുക. ഒരു ആത്മീയ നേതാവോ അല്ലെങ്കിൽ ഒരു മുതിർന്ന വ്യക്തിയോ മാർഗ്ഗനിർദ്ദേശം നൽകുന്നു. വിവാഹിതനായതിൽ ഇന്നു നിങ്ങൾ ഭാഗ്യവാനായി അനുഭവപ്പെടാൻ പോകുന്നു.